1.5 year old boy killed by his mother

CrimeTapeSmall

തൊടുപുഴ: മൂലമറ്റത്തിന് സമീപം ഇലപ്പള്ളിയില്‍ ഒന്നര വയസുകാരനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം മാതാവ് ആത്മഹത്യക്ക് ശ്രമിച്ചു. ഇലപ്പള്ളി പാത്തിക്കപ്പാറ ജംഗ്ഷനില്‍ പാത്തിക്കപ്പാറ വീട്ടില്‍ സെയില്‍ ടാക്‌സ് ജീവനക്കാരനായ വിന്‍സെന്റ് ഭാര്യ ജയ്‌സമ്മയാണ് (28) കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്

അയല്‍വാസിയായ വൃദ്ധയെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച് സ്വര്‍ണമാല കവര്‍ന്ന സംഭവവുമായി ബന്ധപ്പെട്ട് യുവതിയെ പൊലീസ് ചോദ്യം ചെയ്ത് വരികെയാണ് സംഭവം.

ഇന്നലെ പൊലീസ് സ്റ്റേഷനില്‍ വിളിച്ച് വരുത്തി ചോദ്യം ചെയ്തിരുന്നു. ഇതിന് ശേഷം വീട്ടിലെത്തി അസ്വസ്ഥയായി കാണപ്പെട്ടിരുന്ന യുവതി രാത്രി ഒന്പതു മണിയോടെ ഭര്‍ത്താവും വീട്ടുകാരുമായി വഴക്കിട്ട് മുറിക്കുള്ളില്‍ കയറി വാതിലടച്ചിരുന്നു.

മൂത്ത കുട്ടി ഇവര്‍ക്കൊപ്പം ആയിരുന്നതിനാല്‍ ഇളയ കുഞ്ഞിനെയും കൊണ്ടാണ് മുറിക്കുള്ളില്‍ കയറിയത്. ഭര്‍ത്താവും പിതാവും പല തവണ വിളിച്ചിട്ടും വാതില്‍ തുറന്നില്ല. പിന്നിട് ഇന്ന് പുലര്‍ച്ചെ നാലോടെ കൈയുടെ ഞരമ്പ് മുറിച്ച് ചോരവാര്‍ന്ന നിലയില്‍ മുറിക്ക് പുറത്തിറങ്ങിയപ്പോഴാണ് വീട്ടുകാര്‍ വിവരമറിയുന്നത്. മുറിക്കുള്ളില്‍ കയറി നോക്കുമ്പോഴാണ് കുഞ്ഞിനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ നിലയില്‍ കാണുകയായിരുന്നു.

അയല്‍വാസി യുവാവുമായി അടുത്ത ബന്ധമുണ്ടായിരുന്ന ജെയ്‌സമ്മ ഇയാളെ ഗള്‍ഫിലേക്ക് അയയ്ക്കാന്‍ പണം നല്‍കാമെന്നു പറഞ്ഞിരുന്നു. ഇതിനു വേണ്ടിയാണു ജെയ്‌സമ്മ അന്നമ്മയുടെ തലയ്ക്കടിച്ചതെന്നും പൊലീസ് പറഞ്ഞു.

തലയ്ക്കടിയേറ്റ് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിയില്‍ പ്രവേശിപ്പിച്ച വൃദ്ധയുടെ നില ഗുരുതരമായി തുടരുകയാണ്. ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയും തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. നില ഗുരുതരമല്ല.

Top