ന്യൂഡൽഹി : രാജ്യത്ത് ജൂണിൽ ചരക്ക്, സേവന നികുതി (ജിഎസ് ടി) വരുമാനമായി 1.61 ലക്ഷം കോടി രൂപ ലഭിച്ചു. മുൻ വർഷം ഇതേ മാസത്തെക്കാൾ 12% വർധനയുണ്ടായി. ജിഎസ്ടി നിലവിൽ വന്ന ശേഷം നാലാം തവണയാണ് വരുമാനം 1.6 ലക്ഷം കോടി കടക്കുന്നത്. തുടർച്ചയായി 16 മാസം വരുമാനം 1.4 ലക്ഷം കോടിക്കു മുകളിലാണ്.
കേന്ദ്രത്തിന് അർഹതപ്പെട്ട ജിഎസ്ടി (സിജിഎസ്ടി) 31,013 കോടി, സംസ്ഥാനത്തിനുള്ള ജിഎസ്ടി (എസ്ജിഎസ്ടി) 38,292 കോടി, ഒന്നിലേറെ സംസ്ഥാനങ്ങളിലായി നടക്കുന്ന ഇടപാടുകൾക്കുള്ള ഇന്റഗ്രേറ്റഡ് ജിഎസ് ടി (ഐജിഎസ്ടി) 80,292 കോടി, സെസ് 11,900 കോടി എന്നിങ്ങനെയാണു വരുമാനം. മേയിൽ 1.57 ലക്ഷം കോടിയായിരുന്നു വരുമാനം.
കേരളത്തിന്റെ ജിഎസ്ടി വരുമാനം ജൂണിൽ 2,725.08 കോടി രൂപയാണ്. കഴിഞ്ഞ വർഷം ഇതേ സമയത്ത് 2,160.89 കോടിയായിരുന്നു. വർധന 26%.