ജിഎസ്ടി വരുമാനം 1.65 ലക്ഷം കോടി; മുൻവർഷത്തേക്കാൾ 11 ശതമാനം വളർച്ച

ദില്ലി : ജൂലൈയിൽ ഇന്ത്യയുടെ മൊത്ത ചരക്കുസേവന നികുതി വരുമാനം 1.65 ലക്ഷം കോടി രൂപ. മുൻവർഷത്തേക്കാൾ 11 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. ഔദ്യോഗിക കണക്കുകൾ പ്രകാരം, ജിഎസ്ടി വരുമാനം ഇത് അഞ്ചാം തവണയാണ് 100 കോടി കവിഞ്ഞത്.

ജൂലൈയിൽ ആഭ്യന്തര ഇടപാടുകളിൽ നിന്നുള്ള വരുമാനം മുൻവർഷത്തെ അപേക്ഷിച്ച് 15% കൂടുതലാണെന്ന് ധനമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. മൊത്തം വരുമാനത്തെ കേന്ദ്ര ജിഎസ്ടി 29,773 കോടി രൂപയും സംസ്ഥാന ജിഎസ്ടി 37,623 കോടി രൂപയും സംയോജിത ജിഎസ്ടി 85,930 കോടി രൂപയുമാണ്. ചരക്കുകളുടെ ഇറക്കുമതിയിൽ പിരിച്ചെടുത്ത 840 കോടി ഉൾപ്പെടെ 11,779 കോടി രൂപയാണ് ഈ മാസത്തെ സെസ് പിരിവ്.

ഐജിഎസ്ടിയിൽ നിന്ന് 39,785 കോടി രൂപ സിജിഎസ്ടിയിലേക്കും 33,188 കോടി രൂപ എസ്ജിഎസ്ടിയിലേക്കും സർക്കാർ തീർപ്പാക്കിയിട്ടുണ്ട്. സെറ്റിൽമെന്റിന് ശേഷം 2023 ജൂലൈ മാസത്തിൽ കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും ആകെ വരുമാനം, സിജിഎസ്ടിക്ക് 69,558 കോടി രൂപയും എസ്ജിഎസ്ടിക്ക് 70,811 കോടി രൂപയുമാണ്.

അടുത്ത രണ്ട്-മൂന്ന് മാസങ്ങളിൽ ഉത്സവ സീസൺ ആയതിനാൽ ജിഎസ്ടി വരുമാനം ഉയരാനാണ്‌ സാധ്യത. വീടുകൾ, കാറുകൾ വാങ്ങൽ മുതൽ അവധിക്കാല ആഘോഷങ്ങൾ വരെ ജിഎസ്ടി ഉയർത്തും. മറ്റ് ഉപഭോക്തൃ വസ്തുക്കൾക്ക് ഉയർന്ന ഉപഭോക്തൃ ചെലവും പ്രതിമാസ ജിഎസ്ടി കളക്ഷൻ ഉയർത്തുമെന്നുള്ളത് ഉറപ്പാണ്.

Top