തിരുവനന്തപുരം: ഒരുകോടിക്ക് മുകളില്‍ വിലയുള്ള ലാന്‍ഡ് ക്രൂസറിന് വേണ്ടി കെ.എല്‍.01 സി.ഡി 1 എന്ന നമ്പര്‍ സ്വന്തമാക്കിയത് 5.25 ലക്ഷം രൂപയ്ക്ക്.
തിരുവനന്തപുരം ആര്.ടി. ഓഫീസില്‍ നടന്ന ലേലത്തില്‍ കെ.എന്‍ മധുസൂദനനാണ് തന്റെ പുതിയ ലാന്‍ഡ് ക്രൂസറിന് വേണ്ടി ഈ നമ്പര്‍ സ്വന്തമാക്കിയിരിക്കുന്നത്.
നാലുപേരാണ് ഒന്നാം നമ്പര്‍ സ്വന്തമാക്കാന്‍ മത്സരിച്ചത്. നാലുലക്ഷം രൂപവരെ മുടക്കാന്‍ തയ്യാറായി ആളുകള്‍ എത്തിയിരുന്നു. ലേലത്തുകയ്ക്കു പുറമേ ഒരു ലക്ഷം രൂപകൂടി മുഖവിലയായി നല്‍കണം.
നാലുപേരും ഒരു ലക്ഷം രൂപ വീതം അടച്ചിരുന്നു. ഇതില്‍ മൂന്നുപേരുടെയും തുക തിരിച്ച് നല്‍കും.
സി.ഡി. 3 എന്ന നമ്പരിനുവേണ്ടിയും വാശിയേറിയ ലേലം നടന്നു.