1 Killed, 3 Injured in Shooting on Public Transit Train in Atlanta

crime

അറ്റ്‌ലാന്റാ: ജോര്‍ജിയയിലെ അറ്റ്‌ലാന്റാ മെട്രോ ട്രെയിനിലുണ്ടായ വെടിവയ്പില്‍ ഒരാള്‍ മരിച്ചു.
മൂന്നു പേര്‍ക്ക് പരിക്കേറ്റു. അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തു.

പ്രാദേശിക സമയം 4.30നാണ് സംഭവം ഉണ്ടായത്. ട്രെയിനുള്ളില്‍ കയറിയ തോക്കുധാരി യാതൊരു പ്രകോപനവുമില്ലാത്തെ യാത്രക്കാര്‍ക്ക് നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നു. വെസ്റ്റ് ലേക്ക് സ്റ്റേഷനില്‍ ട്രെയിന്‍ എത്തിയപ്പോള്‍ അക്രമിയെ അറസ്റ്റ് ചെയ്തു.

അക്രമിയും ഇരകളും മുപ്പത് വയസിനടുത്തു പ്രായമുള്ളവരാണെന്ന് മെട്രോപോളിറ്റന്‍ അറ്റ്‌ലാന്റ റാപ്പിഡ് ട്രാന്‍സിറ്റ് അഥോറിറ്റി ഡെപ്യൂട്ടി ചീഫ് ജോസഫ് ഡോര്‍സെ പറഞ്ഞു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മെട്രോ സ്റ്റേഷന്‍ താത്കാലികമായി അടച്ചിട്ടു.

Top