ന്യൂഡല്‍ഹി: ഉറങ്ങികിടക്കുന്നവരുടെ ഇടയിലേക്ക് പ്ലസ് ടു വിദ്യാര്‍ത്ഥി ഓടിച്ച കാര്‍ ഇടിച്ചു കയറി ഒരാള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു.
വടക്കന്‍ ഡല്‍ഹിയിലെ കശ്മീരി ഗെയ്റ്റിന് സമീപം പുലര്‍ച്ചെ 5.45നാണ് അപകടം.
സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൂവരും പ്ലസ് ടു വിദ്യാര്‍ഥികളാണ് .
അമിത വേഗത്തിലെത്തിയ കാര്‍ നിയന്ത്രണം വിട്ട് നടപ്പാതയിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. പ്ലസ് ടു വാര്‍ഷിക പരീക്ഷ കഴിഞ്ഞതിനാല്‍ അവധി ആഘോഷിക്കാനെത്തിയതായിരുന്നു വിദ്യാര്‍ത്ഥികള്‍.
കസ്റ്റഡിയിലെടുത്ത ഇവരെ മദ്യപിച്ചിട്ടുണ്ടോ എന്നറിയാന്‍ വൈദ്യപരിശോധനക്ക് വിധേയരാക്കും. നിരവധി പേര്‍ ഉറങ്ങി കിടക്കുന്ന നടപ്പാതയിലേക്കാണ് ഇവരുടെ കാര്‍ ഇടിച്ച് കയറിയതെന്ന് പൊലീസ് പറഞ്ഞു.