ഇപിഎഫ് ഓര്‍ഗനൈസേഷനില്‍ പുതുതായി രജിസ്റ്റര്‍ ചെയ്തത് 1.33 ലക്ഷം പേര്‍

ന്യൂഡല്‍ഹി: ഇപിഎഫ്ഒയുടെ ഏറ്റവും പുതിയ പേറോള്‍ ഡാറ്റയനുസരിച്ച് ഇപിഎഫ് ഓര്‍ഗനൈസേഷനില്‍ പുതുതായി രജിസ്റ്റര്‍ ചെയ്ത തൊഴിലാളികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. ഏപ്രില്‍ മാസത്തില്‍ മാത്രം 1.33 ലക്ഷം പേരാണ് രജിസ്റ്റര്‍ ചെയ്തത്. മാര്‍ച്ചില്‍ പുതിയ രജിസ്‌ട്രേഷന്‍ 5.72 ലക്ഷമായി ഇടിഞ്ഞിരുന്നു.

ഫെബ്രുവരിയില്‍ ഇത് 10.21 ലക്ഷമായിരുന്നു. ഏപ്രില്‍ മാസത്തില്‍ 1.3 ലക്ഷമായതോടെ ഈ വര്‍ഷത്തെ ശരാശരി പ്രതിമാസ എന്റോള്‍മെന്റ് ഏഴ് ലക്ഷമായി. ഇപിഎഫ്ഒ 2018 ഏപ്രില്‍ മാസം മുതലാണ് എന്റോള്‍മെന്റ് വിവരങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയത്. 2017 സെപ്തംബര്‍ മുതലുള്ള വിവരങ്ങളാണ് പുറത്തുവിട്ടത്.

Top