10 ബാറുകളുടെ ലൈസന്‍സ് പുതുക്കണമെന്ന വിധിയില്‍ സ്റ്റേ ഇല്ല

കൊച്ചി: സംസ്ഥാനത്തെ 10 ബാറുകള്‍ക്ക് കൂടി ലൈസന്‍സ് പുതുക്കി നല്‍കണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിയ്ക്ക് സ്റ്റേ ഇല്ല. ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരാണ് ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്. ജസിറ്റിസ് എ.വി.രാമകൃഷ്ണപിള്ള പുറപ്പെടുവിച്ച വിധി ചോദ്യം ചെയ്ത് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ഡിവിഷന്‍ ബെഞ്ച് ഫയലില്‍ സ്വീകരിച്ചു.

പത്ത് ത്രീ, ഫോര്‍ സ്റ്റാര്‍ ബാറുകള്‍ക്ക് ഈ മാസം 17നകം ലൈസന്‍സ് പുതുക്കി നല്‍കണമെന്നായിരുന്നു സിംഗിള്‍ ബെഞ്ച് ഉത്തരവ്, അല്ലെങ്കില്‍ നികുതി വകുപ്പ് സെക്രട്ടറി നേരിട്ട് ഹാജരായി വിശദീകരണം നല്‍കാനും കോടതി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ സിംഗിള്‍ ബെഞ്ച് ഉത്തരവ് നിയമപരമാണെന്നും അതില്‍ ഇടപെടേണ്ടതില്ലെന്നും ജസ്റ്റിസ് കെ.ടി.ശങ്കരന്‍ അദ്ധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. 17നകം ലൈസന്‍സ് പുതുക്കി നല്‍കിയില്ലെങ്കില്‍ 19ന് നികുതി സെക്രട്ടറി നേരിട്ട് ഹാജരായി വിശദീകരണം നല്‍കാനും കോടതി ഉത്തരവിട്ടു.

Top