ന്യൂഡല്‍ഹി:ആധാര്‍ നമ്പര്‍ തെറ്റിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടിയുമായി കേന്ദ്രം. ഇനി മുതല്‍ ഉയര്‍ന്ന തുക കൈമാറ്റം ചെയ്യുമ്പോള്‍ ആധാര്‍ നമ്പര്‍ തെറ്റായി രേഖപ്പെടുത്തിയാല്‍ പിഴ ഈടാക്കും. ഓരോ തവണ ആധാര്‍ നമ്പര്‍ തെറ്റായി രേഖപ്പെടുത്തുമ്പോഴും 10,000 രൂപ വീതം പിഴയീടാക്കാനാണ് തീരുമാനം.
സെപ്റ്റംബര്‍ ഒന്നുമുതല്‍ തീരുമാനം നടപ്പിലാക്കുമെന്നാണ് വിവരം. നിലവില്‍ ഉയര്‍ന്ന തുകയുടെ കൈമാറ്റത്തിന് പാന്‍ നമ്പര്‍ നിര്‍ബന്ധമാണ്. എന്നാല്‍ പാന്‍ കാര്‍ഡില്ലാത്തവര്‍ക്ക് ഇതിന് പകരം ആധാര്‍ നമ്പര്‍ ഉപയോഗിക്കാമെന്ന് കേന്ദ്രബജറ്റില്‍ നിര്‍ദ്ദേശിച്ചിരുന്നു. ആധാറും പാന്‍ നമ്പരും തമ്മില്‍ ബന്ധിപ്പിച്ചിട്ടുള്ളവര്‍ക്ക് പാന്‍ നമ്പരിന് പകരം ആധാര്‍ നമ്പര്‍ രേഖപ്പെടുത്താമെന്നായിരുന്നു ബജറ്റിലെ നിര്‍ദ്ദേശം. ഇതിനായി ഐടി ആക്ടിലെ 272 ബി വകുപ്പ്, 139എ എന്നീ വകുപ്പുകള്‍ കേന്ദ്രം ഭേദഗതി ചെയ്യും.