ആലപ്പുഴ: മാവേലിക്കരയില്‍ വീടിനുള്ളില്‍ മരിച്ചു കിടന്ന സ്ത്രീയുടെ മൃതദേഹം തെരുവ് നായ്ക്കള്‍ കടിച്ചു കീറിയ നിലയില്‍.
സ്ത്രീ മരിച്ച് 10 ദിവസത്തിന് ശേഷമായിരുന്നു സമീപവാസികള്‍ വിവരം അറിയുന്നത്.
മാവേലിക്കരയ്ക്ക് സമീപം അറുന്നൂറ്റിമംഗലത്തുള്ള വീട്ടില്‍ തനിച്ച് താമസിക്കുകയായിരുന്ന സരസ്വതി എന്ന 65കാരിയായ വീട്ടമ്മയുടെ മൃതദേഹമാണ് തെരുവുനായ്ക്കള്‍ കടിച്ചു കീറിയത്.
സരസ്വതി അടുപ്പില്‍ നിന്ന് തീപടര്‍ന്നാണ് മരിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.
ഏതാനും ദിവസമായി തെരുവുനായ്ക്കള്‍ സരസ്വതിയുടെ വീടിനുള്ളില്‍ കയറിയിറങ്ങുന്നതായും, അന്വേഷിച്ചെത്തിയപ്പോള്‍ കാണുന്നത് വികൃതമായ നിലയിലുള്ള മൃതദേഹമാണെന്നും നാട്ടുകാര്‍ പറയുന്നു.
അയല്‍വാസികള്‍ ഉടന്‍ തന്നെ വിവരം ബന്ധുക്കളെ അറിയിച്ചു.
മൃതദേഹത്തിന് 10 ദിവസത്തിലധികം പഴക്കമുണ്ട്. മാവേലിക്കര എസ്.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമെത്തി പരിശോധന നടത്തി.