ബെയ്ജിങ്: ചൈനയില്‍ എണ്ണ ടാങ്കര്‍ പൊട്ടിത്തെറിച്ച് മരിച്ചവരുടെ എണ്ണം പത്തായി. നൂറിലധികം പേര്‍ക്ക് പരിക്കേറ്റു.
കിഴക്കന്‍ പ്രവിശ്യയിലെ വെന്‍ലിങ്ങിലാണ് സംഭവം. ദേശീയപാതയില്‍ തിരക്കേറിയ സ്ഥലത്ത് എണ്ണ ടാങ്കര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് സമീപത്തെ വീടുകളും ഫാക്ടറികളും കത്തിനശിച്ചു. 117 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.
പ്രദേശത്ത് കറുത്ത പുക പടര്‍ന്നതിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനവും മന്ദഗതിയിലാണ്.