രാമേശ്വരം: സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്ന് ആരോപിച്ച് ശ്രീലങ്കന്‍ നാവികസേന വീണ്ടും ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടിലെ കാരയ്ക്കലില്‍ നിന്നുള്ള 10 മത്സ്യത്തൊഴിലാളികളെയാണ് അറസ്റ്റ് ചെയ്തത്.
ശ്രീലങ്കന്‍ തീരപ്രദേശമായ പോയിന്റ് പെഡ്രോവിന് സമീപം സമുദ്രാതിര്‍ത്തി ലംഘിച്ച് കടന്നു കയറിയവരെയാണ് അറസ്റ്റ് ചെയ്തതെന്നാണ് ശ്രീലങ്കന്‍ നാവികസേനയുടെ വാദം.
ഇതിനിടെ നവംബര്‍ 26ന് ഇവിടെ നിന്ന് അറസ്റ്റ് ചെയ്ത ആറ് മത്സ്യത്തൊഴിലാളികളുടെ റിമാന്റ് കാലാവധി 21 വരെ നീട്ടി. ഇതേ ദിവസം അറസ്റ്റ് ചെയ്ത രാമേശ്വരത്ത് നിന്നുള്ള അഞ്ചും പുതുക്കോട്ടെയില്‍ നിന്നുള്ള നാലും മത്സ്യത്തൊഴിലാളികളുടെ റിമാന്റ് 23 വരെ നീട്ടി.