സീതാമര്‍ഹി: ബീഹാറില്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് പത്ത് മരണം. മുസാഫര്‍പൂരിലേയ്ക്ക് പോവുകയായിരുന്നു ബസ് ബീഹാറിലെ ബനസ്പതി ഗ്രാമത്തിന് സമീപമാണ് അപകടത്തില്‍പ്പെട്ടത്.
ദേശീയ പാതയില്‍ നിന്ന് ബസ് താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. സംഭവം കണ്ട യാത്രക്കാരും നാട്ടുകാരും ഓടിയെത്തിയാണ് ബസിനുള്ളില്‍ കുടുങ്ങി കിടന്നിരുന്നവരെ പുറത്തെടുത്തത്. ആറ് പേര്‍ സംഭവ സ്ഥലത്തുവെച്ചും നാലുപേര്‍ ആശുപത്രിയില്‍ ചികില്‍സയ്ക്കിടേയുമാണ് മരിച്ചത്. മരിച്ചവരുടെ കുടുംബത്തിന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ 4 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.