ന്യൂഡല്‍ഹി: മതിയായ രേഖകളില്ലാതെ ഡോക്ടറുടെ ചേംബറില്‍ സൂക്ഷിച്ച 10 ലക്ഷം രൂപയുടെ പുതിയ നോട്ടുകള്‍ ആദായനികുതി വിഭാഗം പിടിച്ചെടുത്തു.
കൊല്‍ക്കത്ത സാള്‍ട്ട്‌ലേക്കിലാണ് സംഭവം. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആദായനികുതി വിഭാഗം പരിശോധന നടത്തിയത്.
പണത്തിന്റെ ഉറവിടത്തെ സംബന്ധിച്ച് രേഖകള്‍ നല്‍കാന്‍ ഡോക്ടര്‍ക്കു സാധിച്ചിട്ടില്ലെന്നും നോട്ടിറക്കി കുറഞ്ഞ കാലത്തിനുള്ളില്‍ ഇത്രയും പണം സ്വരൂപിക്കാന്‍ ബുദ്ധിമുട്ടാണെന്നും ആദായനികുതി വകുപ്പ് അധികൃതര്‍ അറിയിച്ചു.
നേരത്തെ, ഹവാല മാഫിയകള്‍ പഴയ നോട്ടുകള്‍ കമ്മീഷന്‍ വ്യവസ്ഥയില്‍ വാങ്ങി പുതിയ നോട്ടുകള്‍ നല്‍കുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.
ഇതേതുടര്‍ന്നാണ് ആദായനികുതി വിഭാഗം റെയ്ഡ് സംഘടിപ്പിച്ചത്. സംസ്ഥാനത്തിന്റെ മറ്റിടങ്ങളിലും ആദായനികുതി വകുപ്പ് അധികൃതര്‍ പരിശോധന നടത്തി.