ഹൈദരാബാദ്: തെലങ്കാന-ഛത്തീസ്ഗഡ് അതിര്‍ത്തിയിലെ ചെര്‍ളാ മണ്ഡല്‍ പ്രദേശത്ത് സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ 10 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. മാവോയിസ്റ്റ് നേതാവ് ഹരിഭൂഷണും കൊല്ലപ്പെട്ടതായാണ് സൂചന.
വെള്ളിയാഴ്ച്ച രാവിലെയുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോവാദികളുടെ എണ്ണം ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കൊല്ലപ്പെട്ടവരില്‍ ആറ് പേര്‍ വനിതകളാണ്. ഏറ്റുമുട്ടല്‍ നടന്നയിടത്തുനിന്ന് ഏകെ 47 ഉള്‍പ്പടെയുള്ള നിരവധി ആയുധങ്ങള്‍ സുരക്ഷാസേന കണ്ടെടുത്തിട്ടുണ്ട്. മേഖലയില്‍ ഇപ്പോഴും തെരച്ചില്‍ തുടരുകയാണ്.