ചണ്ഡീഗഢ്: പഞ്ചാബിലെ മൊഹാലില്‍ കൊവിഡ് മുക്തരായ പത്ത് പേര്‍ക്ക് വീണ്ടും വൈറസ് ബാധ സ്ഥിരീകരിച്ചു. മൊഹാലിയിലെ ദേരാ ബസ്സി പട്ടണത്തില്‍ നിന്നുള്ളവരാണ് പത്ത് പേരും. ആശുപത്രി വിടുന്നതിനു മുമ്പ് എല്ലാവരുടെയും പരിശോധാഫലം നെഗറ്റീവായിരുന്നു. കൊവിഡ് പോസിറ്റീവായതിന തുടര്‍ന്ന് ജൂണ്‍ മാസത്തിലാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കൊവിഡ് ഭേദമായി ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുന്നവര്‍ നിര്‍ബന്ധമായും ഒരാഴ്ചത്തെ ക്വാറന്റീനില്‍ കഴിയണമെന്ന് നിര്‍ദേശം നല്‍കാറുണ്ടെന്ന് മൊഹാലിയിലെ സിവില്‍ സര്‍ജനായ ഡോ മഞ്ജിത് സിംഗ് പറഞ്ഞു. ഈ കാലയളവില്‍ പോസിറ്റീവാണെന്ന് കണ്ടെത്തിയാലും ഇവരെ രോഗികളായി പരിഗണിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പഞ്ചാബില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. അഞ്ചില്‍ കൂടുതല്‍ ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. വിവാഹ പരിപാടികള്‍ പങ്കെടുക്കുന്നവരുടെ എണ്ണം 50 ആയിരുന്നു. ഇത് 30 ആക്കുകയും ചെയ്തിരുന്നു.
30ല്‍ പേര്‍ വിവാഹത്തില്‍ പങ്കെടുത്താല്‍ ഓഡിറ്റോറിയങ്ങളുടെ ലൈസന്‍സ് റദ്ദാക്കും. വേണ്ടത്ര വായുസഞ്ചാരമുള്ള സ്ഥലങ്ങളില്‍ മാത്രമേ വിവാഹ പാര്‍ട്ടികള്‍ നടത്താവൂ എന്നും നിര്‍ദേശങ്ങളുണ്ട്. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യും.