വിഴിഞ്ഞത്ത് 10 വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; വൈദികനെതിരെ കേസ്

 

 

തിരുവനന്തപുരം: വിഴിഞ്ഞം അടിമലതുറയില്‍ പത്തുവയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയമാക്കിയതായി പരാതി. രക്ഷിതാക്കള്‍ ജോലിക്ക് പോയ സമയത്ത് വീട്ടിലെത്തിയ വൈദികനാണ് കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്ന് വിഴിഞ്ഞം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇക്കഴിഞ്ഞ 26 ന് ആറു മണിയോടെ ആണ് കേസിനാസ്പദമായ സംഭവമെന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു.

ജോലി കഴിഞ്ഞ് തിരികെ എത്തിയ രക്ഷിതാക്കള്‍ കുട്ടി ശാരീരിക അസ്വസ്ഥത പ്രകടിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് വിവരം അന്വേഷിച്ചപ്പോഴാണ് കുട്ടി പീഡന വിവരം പറയുന്നത്. തിങ്കളാഴ്ച രാത്രി തന്നെ രക്ഷിതാക്കള്‍ വിഴിഞ്ഞം പൊലീസില്‍ പരാതി നല്‍കി. പോക്സോ വകുപ്പ് പ്രകാരം എന്ന് രാത്രി തന്നെ കേസെടുത്ത അന്ന് പൊലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. എന്നാല്‍ കുട്ടി നല്‍കിയ മൊഴിയില്‍ ഏത് വൈദികനാണ് കുട്ടിയെ പീഡനത്തിന് ഇരയാക്കിയത് എന്ന് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല എന്നാണ് വിഴിഞ്ഞം പൊലീസ് പറയുന്നത്.

അടിമലതുറ ഇടവകയുമായി ബന്ധപ്പെട്ട വൈദികര്‍ അല്ല കൃത്യത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. നിലവില്‍ സംശയ നിഴലില്‍ ഉള്ളവരുടെ വിവരങ്ങള്‍ പൊലീസ് ശേഖരിച്ച് വരികയാണ്. ഇന്നലെ ഫോറന്‍സിക് സംഘം പീഡനം നടന്ന സ്ഥലത്തെത്തി പരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ചു. കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച ശേഷം വരും ദിവസങ്ങളില്‍ പ്രതിയായ വൈദികനെ അറസ്റ്റ് ചെയ്യും എന്നാണ് വിഴിഞ്ഞം പൊലീസ് നല്‍കുന്ന വിവരം.

 

 

Top