100 ഡിഗ്രി സെല്‍ഷ്യസിനെതിരെ പരാതി

കൊച്ചി:സ്ത്രീപക്ഷ ചിത്രമെന്ന ലേബലില്‍ തിയേറ്ററുകളില്‍ എത്തിയ 100 ഡിഗ്രി സെല്‍ഷ്യസ് എന്ന ചിത്രം നിരോധിക്കണം എന്നാവശ്യപ്പെട്ട് ലോകായുക്തയ്ക്ക് പരാതി. ചിത്രത്തില്‍ സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നു എന്ന് ചൂണ്ടികാണിച്ച് തിരുവനന്തപുരം സ്വദേശി മനോജ് നാരയണനാണ് ലോകായുക്തയ്ക്ക് പരാതി നല്‍കിയത്.

സമകാലിക സ്ത്രീ ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ പറയുന്നതാണ് ചിത്രം. രാഗേഷ് ഗോപന്‍ സംവിധാനം ചെയ്ത 100 ഡിഗ്രി സെല്‍ഷ്യസില്‍ ശ്വേതാമേനോന്‍, ഭാമ, മേഘ്‌നാരാജ്, അനന്യ, ഹരിത എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആര്‍.ആര്‍.എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ റോയ്‌സണ്‍ വെള്ളറ നിര്‍മ്മിച്ച ചിത്രത്തിന്റെ രചന വിനു എബ്രഹാമാണ് നിര്‍വഹിച്ചത്. കൊച്ചിയില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്.

Top