ലണ്ടന്‍: 100 വര്‍ഷം കാത്തിരിക്കേണ്ടി വന്നു അതു സംഭവിക്കാന്‍! ഇംഗ്ലണ്ടിലെ സില്‍വര്‍സ്റ്റണ്‍ കുടുംബത്തില്‍ കഴിഞ്ഞ ദിവസം ഒരു പെണ്‍കുഞ്ഞ് പിറന്നത് 100 വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. സെപ്തംബര്‍ ഒമ്പതിന് കൊച്ചു പോപ്പി ജനിക്കുന്നതിന് മുമ്പ് ഈ കുടുംബത്തില്‍ ഒരു പെണ്‍കുട്ടി പിറന്നത് 1913ലാണ്.
നാലു തലമുറകള്‍ക്കു ശേഷമാണ് ഈ ബ്രിട്ടീഷ് കുടുംബം ഒരു പെണ്‍കുട്ടിയുടെ പിറവി ആഘോഷിക്കുന്നത്. ജെറമിയുടെ കാമുകി ഡാനിയെല്‍ പെണ്‍കുഞ്ഞിനു ജന്മം കൊടുക്കാന്‍ പോകുന്നു എന്ന വാര്‍ത്ത വിശ്വാസം വരാത്ത പോലെയാണ് സില്‍വര്‍സ്റ്റണ്‍ കുടുംബം കേട്ടത്. ആണ്‍കുട്ടികള്‍ മാത്രം ജനിക്കുക എന്നത് ഏകദേശം ഒരു പാരമ്പര്യം പോലെ കാണാന്‍ തുടങ്ങിയിരുന്നു ഇവര്‍. കര്‍ഷകനും കാര്‍ഷിക അധ്യാപകനുമായ ജെറമിയുടെ ആദ്യത്തെ രണ്ടു മക്കളും ആണ്‍കുട്ടികളാണ. ജെറമി സില്‍വര്‍സ്റ്റണിന്റെ അമ്മായിയായ ജെസ്സിയാണ് പോപ്പിക്കു മുന്‍പുള്ള കുടുംബത്തിലെ അവസാനത്തെ പെണ്‍തരി. പോപ്പി ജനിക്കുന്നതു വരെയും അല്‍പം ആകാംഷയോടെയാണ് എല്ലാവരും കാത്തു നിന്നത്. ഏതായാലും പോപ്പി ജനിച്ചതോടെ ഇനി പെണ്‍കുട്ടികള്‍ക്കുള്ള കുപ്പായം വാങ്ങാലോ എന്ന സന്തോഷത്തിലാണ് വീട്ടിലെ സ്ത്രീകള്‍.