പത്തനംതിട്ട: ശബരിമല വിമാനത്താവളത്തിനായി അനുവദിച്ചിരിക്കുന്ന എരുമേലി ചെറുവള്ളി എസ്റ്റേറ്റിലെ 100 ഏക്കര്‍ ഭൂമി ദേവസ്വം ബോര്‍ഡിന്റേതാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍.
രാജമാണിക്യം കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഇക്കാര്യം പറയുന്നുണ്ട്. ദേവസ്വം ബോര്‍ഡ് ഭൂമി ദേവസ്വം ബോര്‍ഡിന് അവകാശപ്പെട്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.
ശബരിമല വിമാനത്താവളത്തിനായി ബിലിവേഴ്‌സ് ചര്‍ച്ചിന്റെ ഉടമസ്ഥതയിലുള്ള 2263ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. ഇവിടെ നിന്ന് 48 കിലോമീറ്റര്‍ ദൂരമാണ് ശബരിമലയിലേക്കുള്ളത്.
ഹാരിസണ്‍ കമ്പനി ബിലിവേഴ്‌സ് ചര്‍ച്ചിന് മറിച്ചു വിറ്റതാണ് എസ്റ്റേറ്റ്.