ദോഹ: ഖത്തർ ഫുട്ബോൾ ലോകകപ്പിന്‍റെ കിക്കോഫ് നവംബർ 20ന് നടക്കും. ലോകകപ്പിന് ഇനി നൂറ് നാൾ മാത്രമാണ് ബാക്കിയുള്ളത്. ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ഖത്തർ ഇക്വഡോറിനെ നേരിടും. നവംബർ 21ന് ഈ മത്സരം നടത്താനായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്.
ഫിക്‌സ്‌ചർ പ്രകാരം സെനഗൽ-നെതർലൻഡ്സ് മത്സരമായിരുന്നു ആദ്യം നടക്കേണ്ടിയിരുന്നത്. എന്നാൽ ആതിഥേയ രാജ്യത്തിന് ആദ്യ മത്സരം കളിക്കാൻ അവസരം നൽകുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ മാറ്റം. 2006 ലോകകപ്പ് മുതൽ ആതിഥേയ രാജ്യമാണ് ആദ്യ മത്സരം കളിക്കുന്നത്.
ഖത്തർ ലോകകപ്പിന്‍റെ ഉദ്ഘാടനം ഒരു ദിവസം നേരത്തെയാക്കാനുള്ള നിർദേശത്തിന് ഫിഫ അംഗീകാരം നൽകി. ഫുട്ബോൾ ലോകകപ്പ് തുടങ്ങാൻ ഇനി 100 നാൾ കൂടി മാത്രമാണുള്ളത്.