നൂറ് ദിനങ്ങള്‍ പൂര്‍ത്തിയാക്കി ‘ഉയരെ’ വീണ്ടും ഉയരങ്ങളിലേക്ക്

മീപ കാലത്തെ മലയാള സിനിമയില്‍ തരംങ്കം സൃഷ്ടിച്ച സിനിമയായിരുന്നു ഉയരെ. പാര്‍വ്വതി, ടൊവിനോ തോമസ്, ആസിഫ് അലി എന്നിവര്‍ മുഖ്യ വേഷങ്ങളില്‍ എത്തിയ ‘ഉയരെ’ 100 ദിവസം പിന്നിടുമ്പോള്‍ സന്തോഷമറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് പാര്‍വതി. ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് താരം ഇക്കാര്യമറിയിച്ചിരിക്കുന്നത്.

ദുഃഖങ്ങളില്‍ തളരാതെ ജീവിതത്തെ നേരിട്ട പല്ലവിയുടെ കഥ പറഞ്ഞ ഉയരെയ്ക്ക് മികച്ച അഭിനന്ദനമാണ് ലഭിച്ചത്. പല്ലവിയെ മനോഹരമായി അവതരിപ്പിച്ച പാര്‍വതിയേയും നിരവധി പേരാണ് അഭിനന്ദിച്ചത്.

അന്തരിച്ച സംവിധായകന്‍ രാജേഷ് പിള്ളയുടെ അസോസിയേറ്റും നവാഗതനുമായ മനു അശോകനാണ് ‘ഉയരെ’യുടെ സംവിധായകന്‍. അതിജീവനത്തെ കുറിച്ച് രണ്ടാമതൊന്ന് ചിന്തിക്കാത്ത ഒരാളാണ് പല്ലവി എന്നാണ് ‘ഉയരെ’യിലെ തന്റെ കഥാപാത്രത്തെ കുറിച്ച് പാര്‍വ്വതി നേരത്തെ പ്രതികരിച്ചത്.

Top