100 people died -15 refugees missing in Mediterranean Sea

റോം: മെഡിറ്ററേനിയന്‍ സമുദ്രത്തില്‍ അഭയാര്‍ഥികള്‍ സഞ്ചരിച്ച ബോട്ട് മുങ്ങി 100 ഓളം പേര്‍ മരിച്ചതായും 15 പേരെ കാണാതായതായും റിപോര്‍ട്ട്. ലിബിയയില്‍ നിന്നും 120 ആളുകളുമായി പുറപ്പെട്ട ബോട്ടാണ് മുങ്ങിയതെന്ന് യു.എന്‍ വക്താവ് മാധ്യമങ്ങളെ അറിയിച്ചു.

കാണാതായവര്‍ നൈജീരിയ, ഐവറി കോസ്റ്റ്, ഗിനി, സുഡാന്‍, മാലി എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. അനേകം പേരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

അപകടത്തില്‍ പെട്ട 26 പേരെ രക്ഷപ്പെടുത്തിയതായി അന്താരാഷ്ട്ര തലത്തില്‍ അഭയാര്‍ഥികള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടന അറിയിച്ചു.
സംഘര്‍ഷങ്ങളും ദാരിദ്രവും കാരണം 2014മുതല്‍ 350,000 ലേറെ ആളുകളാണ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് ഇറ്റലിയിലേക്ക് കടന്നത്.

രണ്ടാം ലോക യുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ പലായനമാണ് യൂറോപ്യന്‍ രാജ്യങ്ങള്‍ നേരിടുന്നത്. യു.എന്‍.എച്.ആര്‍.സിയുടെ കണക്ക് പ്രകാരം ഈ വര്‍ഷം മെഡിറ്ററേനിയന്‍ പ്രദേശത്തു നിന്നും യൂറോപ്പിലേക്ക് കുടിയേറാനുള്ള ശ്രമത്തിനിടെ 1,260 പേര്‍ മരക്കുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ട്.

Top