1000 bah us army to kuwait

കുവൈത്ത് സിറ്റി : ഭീകര സംഘടനയായ ഐഎസ് വിരുദ്ധ പോരാട്ടത്തിനു കരുത്തുപകരാന്‍ ആയിരം സൈനികരെക്കൂടി കുവൈത്തിലെ യുഎസ് സൈനിക ക്യാംപില്‍ എത്തിക്കുമെന്ന് റിപ്പോര്‍ട്ട്.

സിറിയയിലും ഇറാഖിലും തുടരുന്ന, ഐഎസിനെതിരായ പോരാട്ടത്തില്‍ പങ്കെടുക്കുന്നതിനുള്ള റിസര്‍വ് സൈന്യം എന്ന നിലയിലാണിത്. അടിയന്തര ഘട്ടങ്ങളില്‍ എത്രയുംപെട്ടെന്ന് ഇടപെടാന്‍ ഇതുവഴി സാധ്യമാകുമെന്നു വാഷിങ്ടണില്‍ യുഎസ് ഔദ്യോഗിക കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി.

അതേസമയം, കുവൈത്തിലെ യുഎസ് സൈനിക സാന്നിധ്യം ഘട്ടംഘട്ടമായി കുറച്ചുകൊണ്ടുവരികയെന്ന ഒബാമ ഭരണകൂടത്തിന്റെ നിലപാടില്‍ നിന്നുള്ള തിരിച്ചുപോക്കാണു ട്രംപ് ഭരണകൂടത്തിന്റേതെന്ന വിലയിരുത്തല്‍ ശക്തമായിട്ടുണ്ട്.

എന്നാല്‍ നേരത്തേയുള്ള സൈനിക സാന്നിധ്യവും ഇപ്പോഴത്തെ ഐഎസ് വിരുദ്ധ നീക്കവും വ്യത്യസ്തമാണെന്നാണു ട്രംപ് പക്ഷത്തിന്റെ വാദം.

പ്രസിഡന്റ് തിരഞ്ഞെടുപ്പ് സമയത്ത് ഐഎസിനെതിരെ രൂക്ഷ വിമര്‍ശനമാണ് ട്രംപ് ഉന്നയിച്ചത്. ട്രംപിനെ സംബന്ധിച്ചിടത്തോളം പുതിയ നീക്കം അനിവാര്യമാണ്. നിലവില്‍ കുവൈത്തില്‍ ആറായിരം യുഎസ് സൈനികരാണുള്ളത്.

Top