ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാറിന്റെ രണ്ടാംവാര്‍ഷികത്തില്‍ കേരളത്തിന് നിരവധി വാഗ്ദാനങ്ങളുമായി കേന്ദ്രം. കേരളത്തിന് ആയിരം കോടിയുടെ പദ്ധതികളാണ് പ്രഖ്യാപിച്ചത്.
പുതിയ അഞ്ച് കേന്ദ്ര സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള പദ്ധതികളാണ് കേന്ദ്രമന്ത്രി അനന്ത് കുമാര്‍ തിരുവനന്തപുരത്ത് പ്രഖ്യാപിച്ചത്. പ്ലാസ്റ്റിക് പാര്‍ക്, രാസവളവകുപ്പിനു കീഴില്‍ കേന്ദ്ര എന്‍ജിനീയറിങ് ടെക്‌നോളജി ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവ അനുവദിക്കും.
ഐ.ഐ.ടിക്ക് തുല്യമായ സ്ഥാപനമാണിത്. 200 ജന്‍ ഔഷധി ഷോപ്പുകളും ഫാര്‍മ പാര്‍കും നല്‍കാന്‍ തയാറെന്ന് കേന്ദ്രമന്ത്രി അനന്തകുമാര്‍ അറിയിച്ചു. പദ്ധതികള്‍ക്ക് വേണ്ട സ്ഥലം സംസ്ഥാന സര്‍ക്കാര്‍ നല്‍കണമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.