ധാക്ക:10,000 റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റുമെന്ന് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന വ്യക്തമാക്കി. നഖാലിയിലെ ഭഷാന്‍ചെര്‍ ദ്വീപിലേക്കാണ് റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ പുനരധിവസിപ്പിക്കുന്നത്. 6000 പേര്‍ക്ക് താമസിക്കാനുള്ള സൗകര്യങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്.
മണ്‍സൂണ്‍ ആരംഭിച്ചാല്‍ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്ക് ജീവിക്കാന്‍ സ്ഥല സൗകര്യമില്ലാത്തതിനാലാണ് ഭഷാന്‍ചറില്‍ താത്കാലിക അഭയം നല്‍കുന്നത്. താമസിപ്പിക്കാനുള്ള നടപടികള്‍ ഒരുക്കി കഴിഞ്ഞു.
അറുപത് കുഞ്ഞുങ്ങള്‍ റോഹിങ്ക്യന്‍ ക്യാമ്പുകളില്‍ ജനിച്ചവരാണ്. ബംഗ്ലാദേശില്‍ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനായി ഒരു സംഘടന മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. യുഎന്‍എഫ്പിഎ രാജ്യത്തിന് സഹായം നല്‍കുമെന്നും അവര്‍ വ്യക്തമാക്കി.