ലണ്ടന്‍: ഇംഗ്ലീഷ് ഫുട്‌ബോള്‍ സൂപ്പര്‍ താരം വെയ്ന്‍ റൂണി നികുതി തട്ടിപ്പ് നടത്തിയതായി ആരോപണം. ഇംഗ്ലണ്ട് ടീം മാനേജര്‍ ഗാരി സൗത്ത്‌ഗേറ്റിനെതിരെയും നികുതി തട്ടിപ്പു കേസുണ്ടെന്നാണ് സൂചന.
35 ലക്ഷം പൗണ്ടിന്റെ (ഏതാണ്ട് 29 കോടി രൂപ) ക്രമക്കേട് ആണ് റൂണിക്കെതിരെ ഇംഗ്ലണ്ടിലെ റവന്യൂ ആന്‍ഡ് കസ്റ്റംസ് വകുപ്പ് ഉന്നയിച്ചിരിക്കുന്നത്.
നാലു വര്‍ഷത്തിനിടെ ഇത് അഞ്ചാം തവണയാണ് റൂണിക്കെതിരെ ഇത്തരം ആരോപണമുണ്ടാകുന്നത്. ഇന്‍വെസ്റ്റ എന്ന നിക്ഷേപക്കമ്പനിയുമായി ചേര്‍ന്നാണ് റൂണി നികുതി വെട്ടിപ്പും വന്‍ നിക്ഷേപങ്ങളും നടത്തിയതെന്ന് അധികൃതര്‍ പറയുന്നു.
അതേസമയം റൂണിയും ആരാധകരും ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ആരോപണങ്ങള്‍ റൂണി നിഷേധിച്ചു.
ടീം മാനേജരായിരുന്ന സാം അലാര്‍ഡീസ് ഫുട്‌ബോള്‍ അഴിമതിയുമായി ബന്ധപ്പെട്ടുയര്‍ന്ന ആരോപണങ്ങളെത്തുടര്‍ന്ന് ഈയടുത്താണ് രാജിവെച്ചത്. പുതിയ മാനേജര്‍ക്കെതിരെയും സൂപ്പര്‍ താരത്തിനെതിരെയും വന്ന ആരോപണങ്ങള്‍ ഇംഗ്ലണ്ടില്‍ പുതിയ ഫുട്‌ബോള്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.
റോണിയെക്കൂടാതെ മറ്റ് ഫുട്‌ബോള്‍ താരങ്ങള്‍ക്കെതിരെയും ആരോപണങ്ങള്‍ വന്നിട്ടുണ്ട്. ഇന്‍വെസ്റ്റ 43 എന്ന സിനിമാ നിക്ഷേപക്കമ്പനിയുമായി ചേര്‍ന്നാണ് ഇവരെല്ലാം നിക്ഷേപം നടത്തിയത് എന്നാണ് പറയുന്നത്.
എന്നാല്‍ നികുതി വെട്ടിപ്പിന്റെ കാര്യം അറിയില്ലെന്നും ടാക്‌സ് ബെനഫിറ്റ് സ്‌കീമനുസരിച്ചുള്ള നിക്ഷേപമാണ് ഇതെന്നാണ് കമ്പനി പറഞ്ഞതെന്നും താരങ്ങള്‍ പറയുന്നു.