cricket indore test india newzealand kohli

kohli

ഇന്‍ഡോര്‍: ന്യൂസിലന്‍ഡിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ നായകന്‍ വിരാട് കോഹ്ലിയുടെ സെഞ്ചുറിയുടെ മികവില്‍ ഇന്ത്യ മികച്ച സ്‌കോറിലേക്ക്. വിരാട് കോഹ്ലി സെഞ്ച്വറി നേടിയ മത്സരത്തില്‍ ഇന്ത്യ 250 റണ്‍സ് പിന്നിട്ടു.

184 പന്തില്‍ 10 ഫോറിന്റെ അകമ്പടിയോടെയാണ് കോഹ്ലി ശതകം പിന്നിട്ടത്. 2013 ഫെബ്രുവരിയിലാണ് അദ്ദേഹം അവസാനം ഇന്ത്യയില്‍ സെഞ്ചുറി നേടുന്നത്.

അര്‍ധ സെഞ്ചുറി നേടിയ രഹാനെയാകട്ടെ ടെസ്റ്റ് ക്രിക്കറ്റില്‍ 2000 റണ്‍സ് എന്ന നേട്ടം പിന്നിടുകയും ചെയ്തു. കോഹ്ലിയും രഹാനെയും ചേര്‍ന്ന് നാലാം വിക്കറ്റില്‍ ഇതേവരെ 158 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

ഏറെക്കാലത്തിന് ശേഷം ഇന്ത്യന്‍ ടീമിലേക്കു മടങ്ങിയെത്തിയ ഗംഭീറിന് പക്ഷേ അവസരം മുതലാക്കാനായില്ല. 53 പന്തില്‍ 29 റണ്‍സെടുത്ത് നില്‍ക്കെ ബൗള്‍ട്ടിന്റെ പന്തില്‍ ഗംഭീര്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു. 10 റണ്‍സെടുത്ത മുരളി വിജയിയെ ജീതന്‍ പട്ടേല്‍ പുറത്താക്കി.

മൂന്നാമനായി ഇറങ്ങിയ ചേതേശ്വര്‍ പൂജാരയാണ് ഇന്ത്യന്‍ ഇന്നിങ്‌സിന് അടിത്തറയിട്ടത്. 108 പന്തില്‍ 41 റണ്‍സെടുത്ത പൂജാര ഗംഭീറുമായി കൂട്ടുകെട്ടുണ്ടാക്കി ഇന്ത്യയെ സുരക്ഷിത സ്ഥാനത്തെത്തിക്കുകയായിരുന്നു. മിച്ചല്‍ സ്റ്റാന്റ്‌നറാണ് പൂജാരയെ പുറത്താക്കിയത്.

Top