cpm-worker-hacked-to-death-in-kannur

Murder

കണ്ണൂര്‍: കൂത്തുപറമ്പ് പാതിരിയാട് സിപിഎം പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു. കുഴിച്ചാലില്‍ മോഹനനാണ് (52) വെട്ടേറ്റ്‌ മരിച്ചത്. സിപിഎം ലോക്കല്‍ കമ്മിറ്റി അംഗമാണ്.

പ്രദേശത്തെ ഒരു കള്ളുഷാപ്പിലാണ് സംഭവമുണ്ടായത്. ഷാപ്പിനുള്ളില്‍ കയറി മോഹനനെ അക്രമികള്‍ ആക്രമിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ മോഹനനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. മൃതദേഹം ഇപ്പോള്‍ തലശ്ശേരി സഹകരണ ആശുപത്രിയിലാണ്.

അക്രമത്തിനു പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്നാണ് സിപിഎമ്മിന്റെ ആരോപണം.

Top