തിരുവനന്തപുരം: വ്യവസായ മന്ത്രി ഇ.പി.ജയരാജന്റെ ബന്ധു ദീപ്തി നിഷാദ് താന്‍ വഹിച്ചിരുന്ന സ്ഥാനം രാജി വച്ചു. കേരള ക്ലേയ്‌സ് ആന്‍ഡ് സെറാമിക്‌സ് ജനറല്‍ മാനേജരായിരുന്നു ദീപ്തി.
നിയമനത്തില്‍ ക്രമക്കേട് ഉണ്ടെന്ന് പാര്‍ട്ടിക്കുള്ളില്‍ ആരോപണം ഉയര്‍ന്നിരുന്നു. ബന്ധുനിയമന വിവാദം കത്തിനില്‍ക്കുന്നതിനിടെയാണ് രാജി.