stock market; sensex gain

മുംബൈ: ഓഹരി സൂചികകള്‍ നേരിയ നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു.സെന്‍സെക്‌സ് 30.49 പോയന്റ് നേട്ടത്തില്‍ 27673.60ലും നിഫ്റ്റി 10.05 പോയന്റ് ഉയര്‍ന്ന് 8583.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ബിഎസ്ഇയിലെ 1722 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1079 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

ഇന്‍ഫോസിസ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ലുപിന്‍, വിപ്രോ തുടങ്ങിയവ നഷ്ടത്തിലും ഗെയില്‍, എല്‍ആന്റ്ടി, റിലയന്‍സ്, ടിസിഎസ് തുടങ്ങിയവ ലാഭത്തിലുമാണ് ക്ലോസ് ചെയ്തത്.

Top