harthal-edukki

harthal

തൊടുപുഴ: ഇടുക്കി ജില്ലയിലും കോട്ടയം ജില്ലയിലെ നാല് പഞ്ചായത്തുകളിലും യു.ഡി.എഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന് അനുകൂലമായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയെന്നാരോപിച്ചാണ് യു.ഡി.എഫ് ഹര്‍ത്താല്‍.

കോട്ടയത്തെ പൂഞ്ഞാര്‍, പൂഞ്ഞാര്‍ തെക്കേക്കര, തീക്കോയി,കൂട്ടിക്കല്‍ പഞ്ചായത്തുകളിലാണ് ഹര്‍ത്താല്‍. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.

പാല്‍, പത്രം, മരുന്നുകടകള്‍, ആസ്പത്രികള്‍, മരണം, വിവാഹം, ഉത്സവങ്ങള്‍, മുട്ടത്ത് നടക്കുന്ന സി.ബി.എസ്.സി. കലോത്സവം, തൊടുപുഴയില്‍ നടക്കുന്ന ജൂനിയര്‍ ചേംബര്‍ മേഖലാ സമ്മേളനം എന്നിവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Top