തിരുവനന്തപുരം: ഇ പി ജയരാജന്റെ രാജിക്ക് ശേഷം ജയരാജന്‍ കൈകാര്യം ചെയ്തിരുന്ന വകുപ്പുകള്‍ തത്കാലം മുഖ്യമന്ത്രി ഏറ്റെടുത്തുവെങ്കിലും പുതിയ മന്ത്രി ആര് എന്ന ചോദ്യം ഇനിയും ബാക്കിയാണ്. ഇതിനായുളള ചര്‍ച്ചകളും സിപിഎമ്മില്‍ സജീവമായി.
പുതിയ മന്ത്രി ആരെന്ന് പി.ബി യോഗത്തിനു ശേഷം തീരുമാനിക്കും. പി.ബി യോഗം 18,19 തീയതികളില്‍ നടക്കും.
സുരേഷ് കുറുപ്പ്, രാജു എബ്രഹാം, വികെസി മമ്മദ് കോയ എന്നിവരുടെ പേരുകളാണ് പരിഗണനയില്‍. പുതിയ മന്ത്രി വന്നാലും വ്യവസായ വകുപ്പ് നല്‍കുന്ന കാര്യത്തില്‍ ഉറപ്പില്ല.
ഇ പി ജയരാജന്‍ മന്ത്രിസ്ഥാനത്തേക്ക് മടങ്ങിവരുന്നതിനോട് പാര്‍ട്ടിയിലെ പ്രബല വിഭാഗത്തിന് താത്പര്യമില്ലെന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് പകരക്കാരന് വേണ്ടിയുളള ചര്‍ച്ചകള്‍ ആരംഭിച്ചത്.