തിരുവനന്തപുരം: അരി വിതരണം മുടങ്ങിയതിന്റെ വിശദീകരണവുമായി ഭക്ഷ്യ മന്ത്രി പി. തിലോത്തമന്‍.
കേന്ദ്ര നിബന്ധനകള്‍ എ.പി എല്‍ അരി വിതരണം തടസപ്പെടാന്‍ കാരണമായെന്ന് മന്ത്രി അറിയിച്ചു.
ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം നവംബര്‍ ഒന്ന് മുതല്‍ അരി വിതരണം ആരംഭിക്കും. അര്‍ഹതാ ലിസ്റ്റില്‍ ഉള്‍പ്പെടാനുള്ളവരുടെ അപേക്ഷ ഒക്ടോബര്‍ 20 വരെ സ്വീകരിക്കും. അതിന്‍മേലുള്ള പരാതികള്‍ ഒക്ടോബര്‍ 30 വരെയും പരിഗണിക്കും.
അര്‍ഹതയുള്ളവരുടെ അന്തിമ പട്ടിക 2017 ജനുവരി ഒന്നിന് പ്രസിദ്ധീകരിക്കും. ഫെബ്രുവരി ഒന്നിന് പുതിയ റേഷന്‍ കാര്‍ഡ് വിതരണം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
റേഷന്‍ വിതരണം താറുമാറാവുന്നത് അനുവദിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.