jacob thomas statement

തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തു നിന്നും തന്നെ ഒഴിവാക്കണമെന്ന നിലപാടിലുറച്ച് ജേക്കബ് തോമസ്.

വിജിലന്‍സ് ആസ്ഥാനത്ത് എത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു.

ഓരോ ദിവസവും ഒരു പുതിയ ആകാശവും പുതിയ ഭൂമിയും അല്ലേ എന്നാണ് അദ്ദേഹം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിച്ചത്.

നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവോ എന്ന ചോദ്യത്തോട് ‘അതെ’ എന്നും മറുപടി നല്‍കി. തനിക്കെതിരേ വന്ന റിപ്പോര്‍ട്ടുകളാണോ ബാഹ്യസമ്മര്‍ദ്ദങ്ങളാണോ സ്ഥാനമൊഴിയാന്‍ കാരണമെന്ന ചോദ്യത്തോട് അദ്ദേഹം ഒന്നും പ്രതികരിച്ചില്ല.

Top