ബെയ്ജിംഗ്: ഭീകരസംഘടനയായ ലഷ്‌കര്‍ ഇ തൊയ്ബയെ സൈനിക വിഭാഗമായി ചിത്രീകരിച്ച് ചൈനീസ് മാധ്യമം.
ചൈനീസ് സര്‍ക്കാരിന്റെ ഗ്ലോബല്‍ ടൈംസ് ആണ് ഭീകരസംഘടനയെ സൈനിക വിഭാഗമായി ചിത്രീകരിച്ചത്.
ചൈന-ഇന്ത്യ ബന്ധം എക്കാലവും അതിര്‍ത്തി തര്‍ക്കങ്ങളുടെ പേരിലും ചൈന-പാകിസ്താന്‍ സൗഹൃദത്തിന്റെ പേരിലും ആടിയുലഞ്ഞിട്ടേയുള്ളൂ.
ഇന്ത്യക്ക് എന്‍.എസ്.ജി ല്‍ അംഗത്വം ലഭിക്കാത്തതിന്റെ കാരണം ചൈനയാണെന്നും കൂടാതെ ലഷ്‌കര്‍ ഇ തൊയ്ബ തലവനെ യുഎന്നില്‍ രാജ്യാന്തര കുറ്റവാളിയാക്കാനുള്ള ഇന്ത്യന്‍ ശ്രമം തടഞ്ഞതും ചൈനയാണെന്നാണ് വിമര്‍ശനമെന്നും ഗ്ലോബല്‍ ടൈംസ് കുറ്റപ്പെടുത്തുന്നു.
ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തി. പ്രശ്‌നങ്ങള്‍ മാറ്റിവച്ച് സമൂല ഉന്നമനത്തിനായാണ് ഇരു രാജ്യങ്ങളും ശ്രമിക്കേണ്ടത്. 2013 മുതല്‍ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി ചൈനയാണെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.