Obama personal email among WikiLeaks Podesta document dum

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ സ്വകാര്യ ഇ-മെയില്‍ സന്ദേശങ്ങല്‍ വിക്കിലീക്‌സ് പ്രസിദ്ധപ്പെടുത്തി.

ഒബാമയുടെ സ്വകാര്യ ജി-മെയില്‍ നിന്നുള്ള മെയിലുകളുടെ ആദ്യ ശേഖരം പുറത്തുവിടുന്നതായി അറിയിച്ചാണ് വിക്കിലീക്‌സ് മെയിലുകള്‍ പുറത്തുവിട്ടത്.

ഏഴ് സന്ദേശങ്ങളാണ് വിക്കിലീക്‌സ് പുറത്തുവിട്ടതെന്നാണ് ന്യൂയോര്‍ക്ക് പോസ്റ്റിന്റെ റിപ്പോര്‍ട്ട്.
b0bama@ameritech.net എന്ന അഡ്രസില്‍നിന്ന് മെയില്‍ ചെയ്ത മെസേജുകളാണ് വിക്കിലീക്‌സ് പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്. സംഭവത്തെക്കുറിച്ച് വൈറ്റ് ഹൗസ് ഇതുവരെ പ്രതികരിച്ചില്ല.

ഒബാമ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട 2008 നവംബര്‍ നാലിലെ തെരഞ്ഞെടുപ്പ് ദിനം വൈകുന്നേരം അയച്ചതാണ് ഈ-മെയിലുകളില്‍ ഒന്ന്. നവംബര്‍ 15നു നടക്കുന്ന ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കാനുള്ള ക്ഷണം സ്വീകരിക്കരുതെന്ന് ഒബാമയുടെ ട്രാന്‍സിഷന്‍ ടീമിലെ ജോണ്‍ പൊഡേസ്റ്റ അയച്ച മെയിലാണിത്. പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യു ബുഷ് താങ്കളെ ക്ഷണിക്കുമെന്നും എന്നാല്‍ ഉച്ചകോടിയില്‍ പങ്കെടുക്കരുതെന്നും മെയിലില്‍ ഉണ്ട്. വാഷിംഗ്ടണില്‍വച്ച് നടന്ന അന്നത്തെ ജി-20 ഉച്ചകോടിയില്‍ ഒബാമ പങ്കെടുത്തില്ല.

Top