ശ്രീനഗര്‍: ഏറ്റുമുട്ടലുകളിലൂടെ തീവ്രവാദികളെ വധിക്കാതെ അവരെ ആയുധം ത്യജിക്കാന്‍ സഹായിക്കുകയാണ് വേണ്ടതെന്ന് പൊലീസിനോട് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി.
തീവ്രവാദസംഘടനകളില്‍ ചേരുന്നവരെ തീരികെ കൊണ്ടുവരുകയാണ് ചെയ്യേണ്ടത് അല്ലൊതെ ഏറ്റുമുട്ടലുകളിലുടെ അവരെ കൊല്ലുകയല്ല ചെയ്യേണ്ടതെന്ന് മെഹ്ബൂബ മുഫ്തി പറഞ്ഞു.
യുവാക്കളെ ആയുധം ഉപേക്ഷിക്കാന്‍ പഠിപ്പിച്ചാല്‍മാത്രമേ അവരുടെ കൈകളില്‍ ബാറ്റ്, ബോള്‍, പേന തുടങ്ങിയവ നല്കാന്‍ സാധിക്കൂ എന്നും മെഹ്ബൂബ കൂട്ടിച്ചേര്‍ത്തു.
യുവാക്കളോട് സുരക്ഷാ സേനയുടെ ആയുധങ്ങല്‍ തട്ടിയെടുത്ത് തങ്ങള്‍ക്കൊപ്പം ചേരാന്‍ ഹിസ്ബുള്‍ മുജാഹിദിന്റെ പുതിയ കമാന്‍ഡര്‍ സക്കീര്‍ ബട്ട് ആഹ്വാനം ചെയ്തതിനു പിന്നാലെയാണ് മെഹ്ബൂബയുടെ പ്രസ്താവന.