ലഖ്‌നൗ: യുപി മുഖ്യമന്ത്രി അഖിലേഷ് യാദവിനെതിരെ സമാജ്വാദി പാര്‍ട്ടി അദ്ധ്യക്ഷന്‍ മുലായം സിങ് യാദവ്.
അഖിലേഷിന് അധികാരം തലക്ക് പിടിച്ചിരിക്കുകയാണെന്നും പാര്‍ട്ടിക്കുവേണ്ടി ശിവിപാല്‍ യാദവ് നടത്തിയ പരിശ്രമങ്ങളെ മറക്കാന്‍ തനിക്ക് സാധിക്കില്ലെന്നും മുലായം സിങ് പറഞ്ഞു.
കൂടാതെ അമര്‍ സിങിനെ കൈവിടില്ലെന്നും അയാളുടെ എല്ലാ തെറ്റുകള്‍ക്കും താന്‍ മാപ്പ് നല്‍കിയതാണെന്നും മുലായം പറഞ്ഞു.
ശിവ്പാല്‍ യാദവിനെയും അമര്‍ സിങിനേയും കൈവിടില്ലെന്നും അഖിലേഷിന് വേണമെങ്കില്‍ പാര്‍ട്ടിയില്‍ തുടരാമെന്നുമുള്ള വ്യക്തമായ സന്ദേശമാണ് മുലായം ഇതിലുടെ നല്‍കിയിരിക്കുന്നത്.
പാര്‍ട്ടി കടന്നുപോകുന്നത് വലിയ പ്രതിസന്ധിയില്‍ കൂടിയാണെും ഇപ്പോള്‍ പാര്‍ട്ടില്‍ ഉള്ളത് മദ്യപാനികളും ഗുണ്ടകളുമാണെന്നും മുലായം വിമര്‍ശമുന്നയിച്ചു.
ഇപ്പോള്‍ പാര്‍ട്ടിയില്‍ ഉണ്ടായ പ്രശ്‌നങ്ങളില്‍ താന്‍ ദുഖിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദൗര്‍ബല്യങ്ങള്‍ക്കെതിരെ പോരാടുന്നതിന് പകരം നമ്മള്‍ പരസ്പരം പോരടിക്കുന്നു. യുവാക്കള്‍ക്ക് മറ്റാരും നല്‍കാത്ത പ്രാധാന്യം നല്‍കിയിട്ടുണ്ട്. ഞാനൊരു ദുര്‍ബലനല്ലെന്നും യുവാക്കള്‍ തന്നോടൊപ്പമില്ലെന്ന് കരുതരുതെന്നും മുലായം പറഞ്ഞു.
വിമര്‍ശങ്ങളെ നേരിടാത്തവര്‍ക്ക് നേതാവാകാന്‍ സാധിക്കില്ല. ചില മന്ത്രിമാര്‍ മുഖസ്തുതിക്കാര്‍ മാത്രമാണ്. വിശാലമായി ചിന്തിക്കാന്‍ കഴിയാത്തവര്‍ക്ക് മന്ത്രിയാകാന്‍ സാധിക്കില്ലെന്നും മുലായം പറഞ്ഞു. അതിനിടെ വിമര്‍ശനങ്ങള്‍ കടുത്തതോടെ അഖിലേഷ് യാദവ് യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി.