kannur medical college-malappuram

കൊച്ചി: സി.ഐ.ടി.യു ഭീഷണിയേത്തുടര്‍ന്ന് അഞ്ചരക്കണ്ടിയിലുള്ള കണ്ണൂര്‍ മെഡിക്കല്‍ കോളേജ് മലപ്പുറത്തേക്ക് മാറ്റാനൊരുങ്ങുകയാണെന്ന് കോളേജ് മാനേജ്‌മെന്റ്. ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് മാനേജ്‌മെന്റ് ഇക്കാര്യം അറിയിച്ചത്.

കോളേജിനെതിരെ സിഐടിയു നടത്തുന്ന സമരത്തെത്തുടര്‍ന്ന് പ്രവര്‍ത്തനം സുഗമമായി നടത്താന്‍ സാധിക്കുന്നില്ലെന്നും അതിനാല്‍ മലപ്പുറത്തേക്ക് കോളേജ് മാറ്റാന്‍ ആലോചിക്കുകയാണെന്നുമാണ് മാനേജ്‌മെന്റ് പറയുന്നത്.

നിലവില്‍ 6000 ത്തോളം വിദ്യാര്‍ഥികളാണ് വിവിധ കോഴ്‌സുകളിലായി ഇവിടെ പഠിക്കുന്നത്. പുതിയതായി നിരവധി വിദ്യാര്‍ഥികള്‍ പ്രവേശനം തേടിയിട്ടുമുണ്ട്. എന്നാല്‍ സമരം മൂലം കോളജിന് പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നില്ല.

മലപ്പുറത്തേക്ക് പൂര്‍ണമായും മാറുന്നതിന് ഒരുവര്‍ഷം സമയം വേണ്ടിവരും. അത്രയും നാള്‍ കോളജിന് സുരക്ഷ ഒരുക്കാന്‍ കേന്ദ്രസേനയെ വിന്യസിക്കണമെന്നും മാനേജ്‌മെന്റ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടു.

Top