Jaish Chief Masood Azhar Is A Terrorist, Says Pervez Musharraf

ഇസ്ലാമാബാദ്: ജെയ്‌ഷെ മുഹമ്മദ് മേധാവി മസൂദ് അസര്‍ തീവ്രവാദിയാണെന്ന് മുന്‍ പാകിസ്താന്‍ പ്രസിഡന്റ് ജനറല്‍ പര്‍വേസ് മുഷറഫ്.പാകിസ്താനില്‍ നടന്ന പല ബോംബ് സ്‌ഫോടനങ്ങളിലും മസൂദിന് പങ്കുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഒരു പാക് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇത്തരത്തില്‍ പ്രതികരിച്ചത്. എന്നാല്‍ യു.എന്നിന്റെ അന്താരാഷ്ട്ര ഭീകരപട്ടികയില്‍ അസറിനെ ഉള്‍പ്പെടുത്താന്‍ എന്തുകൊണ്ട് പാകിസ്താന്‍ ചൈനയുടെ സഹായം തേടുന്നില്ല എന്ന ചോദ്യത്തിന് അദ്ദേഹം വ്യക്തമായ മറുപടി നല്‍കിയില്ല. അസറിനെ കൊണ്ട് ഒരു ഉപയോഗവും ഇല്ലാത്ത ചൈന എന്തിന് അതില്‍ തലയിടണം എന്നായിരുന്നു മുഷറഫിന്റെ മറുപടി.

. ഇന്നലെ പാകിസ്താന്‍ ഹൈകമ്മീഷനിലെ ഉദ്യോഗസ്ഥനെ ചാരവൃത്തിക്ക് അറസ്റ്റ് ചെയ്ത വിഷത്തില്‍ നിന്നും ആദ്യം ഒഴിഞ്ഞുമാറിയ മുഷറഫ് അത്തരം സംഭവം നടന്നിട്ടുണ്ടെങ്കില്‍ അത് പ്രോത്സാഹിപ്പിക്കരുതെന്ന് പറഞ്ഞു. നവാസ് ഷെരീഫ് സര്‍ക്കാരിനെ വിമര്‍ശിക്കാനും മുഷറഫ് മറന്നില്ല. അന്താരാഷ്ട്ര തലത്തില്‍ പാക് സര്‍ക്കാരിന് നയതന്ത്ര പരാജയം സംഭവിച്ചു. സൈന്യം അധികാരത്തിലിരുന്ന സമയം രാജ്യം പുരോഗതിയിലായിരുന്നു മുഷറഫ് പറഞ്ഞു.

Top