ഡെറാഡൂണ്‍: മൂന്നു വര്‍ഷത്തിനു ശേഷം കേദാര്‍നാഥിലെ പോസ്റ്റ് ഓഫീസ് വീണ്ടും തുറന്നു.
2013ല്‍ ഉത്തരാഖണ്ഡിലുണ്ടായ പ്രളയത്തില്‍ കേദാര്‍നാഥിലെ പോസ്റ്റ് ഓഫീസ് ഒലിച്ചുപോയിരുന്നു. ഇതാണ് ഇപ്പോള്‍ പുനര്‍നിര്‍മിച്ച് തുറന്നിരിക്കുന്നത്.
5700ല്‍ അധികംപേരാണ് മൂന്നു വര്‍ഷം മുമ്പുണ്ടായ പ്രളയത്തില്‍ മരിച്ചത്. നിരവധി ആളുകളെ കാണാതാവുകയും ചെയ്തു.