ബെയ്ജിംഗ്: ലോകം ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചൈനയുടെ ജെ-20 രഹസ്യ യുദ്ധവിമാനം ഔദ്യോഗികമായി പറന്നു. സുഹായ് എയര്‍ഷോയിലാണ് വിമാനം ലോകത്തിനു മുന്നില്‍ അവതിരിപ്പിച്ചത്.
അത്യാധുനിക ടെക്‌നോളജിയുടെ സഹായത്തോടെ നിര്‍മിച്ച വിമാനത്തിന്റെ ഫീച്ചറുകള്‍ ഇപ്പോഴും രഹസ്യമാണ്. പൊതുജനങ്ങള്‍ക്കോ മാധ്യമങ്ങള്‍ക്കോ ജെ-20 നേരിട്ടു സന്ദര്‍ശിക്കാന്‍ അവസരം നല്‍കിയിട്ടില്ല.
വിമാനത്തില്‍ ഉപയോഗിച്ചിരിക്കുന്ന ടെക്‌നോളജി സാങ്കേതിക വിദഗ്ധര്‍ക്ക് പെട്ടെന്ന് കണ്ടെത്താന്‍ കഴിയുമെന്നതിനാലാണ് പൊതുപ്രദര്‍ശനം ഒഴിവാക്കിയത്.
1990 ലാണ് ജെ-20യുടെ നിര്‍മാണം തുടങ്ങുന്നത്.
രണ്ടു എന്‍ജിനുകളുള്ള ജെ-20 യുടെ വേഗം മണിക്കൂറില്‍ 2,100 കിലോമീറ്ററാണ്. ദീര്‍ഘദൂര എയര്‍ ടു എയര്‍ മിസൈല്‍ ആക്രമണത്തിനു പുതിയ ടെക്‌നോളജിയാണ് ഉപയോഗിച്ചിരിക്കുന്നത്.
ബോംബുകള്‍ വര്‍ഷിക്കാന്‍ കഴിയും. അതേസയം, ചൈനയുടെ ജെ-20 അമേരിക്കയുടെ എഫ്-22, എഫ്-35 വിമാനങ്ങളോട് ഏറെ സാദൃശ്യമുണ്ടെന്നാണ് നിരീക്ഷകര്‍ ആരോപിക്കുന്നത്. എന്നാല്‍, ചൈനയുടെ ജെ-20 നിര്‍മിക്കാന്‍ അമേരിക്കന്‍ പോര്‍വിമാനങ്ങളെക്കാള്‍ കുറഞ്ഞ ചെലവും സമയവും മതി
അമേരിക്കയുടെ ലോക്ക്ഹീഡ് മാര്‍ട്ടിന്‍ എഫ്22 പോര്‍വിമാനത്തോടു ഏറെ സാമ്യമുള്ളതാണ് ചൈനയുടെ ജെ-20. അത്യാധുനിക സംവിധാനങ്ങളുള്ള അഞ്ചാം തലമുറ യുദ്ധവിമാനം സ്വന്തമാക്കിയ രാജ്യങ്ങളുടെ പട്ടികയില്‍ ചൈനയും ഇടംനേടുക എന്നത് പ്രസിഡന്റ് ഷി ജിങ് പിങ്ങിന്റെ സ്വപ്ന പദ്ധതികളിലൊന്നായിരുന്നു.