ബെയ്ജിംഗ്: ചൈനയുടെ ലോംഗ് മാര്‍ച്ച് 5 റോക്കറ്റിന്റെ വിക്ഷേപണം വിജയകരം.25 ടണ്‍ ഭാരം വരെ വഹിച്ചു കൊണ്ടു പോകുവാന്‍ സാധിക്കുന്ന റോക്കറ്റാണു ലോംഗ് മാര്‍ച്ച്5.
2022 ആകുമ്പോഴേക്കും ബഹിരാകാശത്ത് സ്ഥിരം നിലയം സ്ഥാപിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണു ചൈന പുതിയ റോക്കറ്റ് വിക്ഷേപണം നടത്തിയത്.
പ്രാദേശിക സമയം 8.43 നു സതേണ്‍ ഹയ്‌നാനിലുള്ള വെന്‍ചാംഗ് വിക്ഷേപണ കേന്ദ്രത്തില്‍നിന്നുമാണു റോക്കറ്റ് വിക്ഷേപിച്ചത്. ചൈന എയ്‌റോസ്‌പെയിസ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി കോര്‍പറേഷനാണു റോക്കറ്റ് വികസിപ്പിച്ചെടുത്തത്.