ന്യൂഡല്‍ഹി:അതിവേഗ റെയില്‍പാതയായ ഡല്‍ഹി-ആഗ്ര ഗതിമാന്‍ എക്‌സ്പ്രസിന്റെ വിജയത്തിന് ശേഷം പുതിയ പദ്ധതിയുമായി ഇന്ത്യന്‍ റെയില്‍വേ .
ഡല്‍ഹി- മുംബൈ, ഡല്‍ഹി-ഹൗറ പാതകളെ അതിവേഗ പാതകളാക്കുകയാണ് റെയില്‍വേയുടെ ലക്ഷ്യം.
ഇതിനായി 10,000 കോടി രൂപയുടെ പദ്ധതിയാണ് അണിയറയില്‍ ഒരുങ്ങുന്നത്. ഇത് പൂര്‍ത്തിയാകുന്നതോടെ ഇരു പാതകളിലും പരമാവധി വേഗം മണിക്കൂറില്‍ 160 കിലോമീറ്ററായി ഉര്‍ത്താന്‍ സാധിക്കും.
ഏകദേശം 9000 കിലോമീറ്ററാണ് ഇത്തരത്തില്‍ അതിവേഗ പാതയാകുന്നത്. മിഷന്‍ റഫ്താര്‍ എന്ന പദ്ധതിയില്‍ പെടുത്തിയാണ് പാതകള്‍ നവീകരിക്കുന്നത്.
പാതകള്‍ ബലപ്പെടുത്തുക, സിഗ്‌നലുകള്‍ നവീകരിക്കുക, മണ്ണിടിച്ചില്‍ ഉണ്ടാകുന്നത് തടയാനുള്ള വേലികള്‍ കെട്ടുക തുടങ്ങുയവയാണ് പദ്ധതി പ്രകാരം നടപ്പിലാക്കുക. നിലവില്‍ ഡല്‍ഹി -ഹൗറ പാതയില്‍ കൂടി 120 പാസഞ്ചര്‍ ട്രെയിനുകളും,100 ഗുഡ്‌സ് ട്രെയിനുകളും ദിവസവും സര്‍വീസ് നടത്തുന്നുണ്ട്.
ഡല്‍ഹി-മുംബൈ പാതയില്‍ തൊണ്ണൂറിലേറെ ട്രെയിനുകളും സര്‍വീസ് നടത്തുന്നു. രാജ്യത്ത് ഏറ്റവും തിരക്കേറിയ അഞ്ച് പാതകളില്‍ പെടുന്നതാണ് ഇവ.