indians chinese reason for greatest jobs theft in the us trump

വാഷിങ്ടണ്‍: അമേരിക്കകാരുടെ ജോലി സാധ്യതകള്‍ കവരുന്നത് ഇന്ത്യ, ചൈന, മെക്‌സിക്കോ, സിങ്കപ്പൂര്‍ എന്നീ രാജ്യക്കാരാണെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡോണാള്‍ഡ് ട്രംപ്.

ഫ്‌ളോറിഡയില്‍ പ്രചാരണത്തിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകചരിത്രത്തിലെ ഏറ്റവും വലിയ തൊഴില്‍ കൊള്ളയ്ക്കാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. ലോക വ്യാപാര സംഘടനയില്‍ ചൈന അംഗത്വം നേടിയപ്പോള്‍ അമേരിക്കയ്ക്ക് 70,000 ഫാക്ടറികള്‍ നഷ്ടമായി.

ഇത്തരത്തില്‍ വിഡ്ഡികളെപ്പോലെ ജോലി സാധ്യത നഷ്ടപ്പെടുത്തുന്ന മറ്റൊരു രാജ്യവുമില്ലെന്നും ട്രംപ് ആരോപിച്ചു.

പല കമ്പനികളും അതിന്റെ പ്രവര്‍ത്തനങ്ങള്‍ മറ്റു രാജ്യങ്ങളിലേക്ക് മാറ്റുകയും നിരവധി ആളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുകയും ചെയ്യുന്നുണ്ട്. ഗുഡ്‌റിച്ച് ലൈറ്റനിങ് സിസ്റ്റം എന്ന കമ്പനി പ്രവര്‍ത്തന മേഖല ഇന്ത്യയിലേക്ക് മാറ്റിയപ്പോള്‍ 255 ആളുകള്‍ തൊഴില്‍ രഹിതരായതായി ട്രംപ് കുറ്റപ്പെടുത്തി.

താന്‍ പ്രസിഡന്റായാല്‍ ഈ കാര്യങ്ങളില്‍ നിന്നെല്ലാം രാജ്യത്തിന് മുക്തിയുണ്ടാകുമെന്നും എതിര്‍ സ്ഥാനാര്‍ഥിയായ ഹില്ലിരിക്ക് ഇത്തരം കാര്യങ്ങളെക്കുറിച്ചൊന്നും അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Top