പാക്കിസ്ഥാനുമായി സൗഹൃദം സ്ഥാപിക്കാന്‍ ഇന്ത്യ ആഗ്രഹിക്കുന്നു: കേന്ദ്ര ആഭ്യന്തരമന്ത്രി

ന്യൂഡല്‍ഹി : പാക്കിസ്ഥാനുമായി സൗഹൃദം സ്ഥാപിക്കാനാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. പാക്കിസ്ഥാന്‍ ഇന്ത്യയുടെ അയല്‍രാജ്യമാണ്. എല്ലാ അയല്‍ രാജ്യങ്ങളുമായും സൗഹൃദമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സൗഹൃദം ആഗ്രഹിക്കുമ്പോഴും അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കാനാണ് പാക്കിസ്ഥാന്‍ ശ്രമിക്കുന്നത്. പാക്കിസ്ഥാനുമായി ഒരുമിച്ച് കൊകോര്‍ത്ത് മുന്നോട്ടു നീങ്ങാനാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി, പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ നേരത്തെ തന്നെ അറിയിച്ചിട്ടുണ്ടായിരുന്നു. അതിനുശേഷവും വെടിനിര്‍ത്തല്‍ കരാര്‍ പാക്കിസ്ഥാന്‍ തുടര്‍ച്ചയായി ലംഘിച്ചിട്ടേയുള്ളൂ. പാക്ക് സര്‍ക്കാര്‍ മുന്‍കൈയെടുത്താല്‍ മാത്രമേ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം തടയാന്‍ കഴിയുകയുള്ളൂവെന്നും രാജ്‌നാഥ് വ്യക്തമാക്കി

Top