najeeb missing case; delhi police enquiry report

ന്യൂഡല്‍ഹി: ജെഎന്‍യുവില്‍ നിന്ന് കാണാതായ വിദ്യാര്‍ഥി നജീബ് അഹമ്മദിനെ തട്ടിക്കൊണ്ടു പോയതാകാമെന്ന് ഡല്‍ഹി പൊലീസ്.

അന്വേഷണം സംഘം ഡല്‍ഹി പൊലീസ് മേധാവിക്ക് സമര്‍പ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

നജീബിനെക്കുറിച്ച് ഇതുവരെ യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്നും ,നജീബ് വിഷാദരോഗത്തിന് ചികിത്സ നടത്തുന്നുണ്ടായിരുന്നുവെന്നും പൊലീസ് എഫ്‌ഐആറില്‍ പറയുന്നു.

നജീബിനെ ഉടന്‍ കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി തെക്ക് പടിഞ്ഞാറന്‍ ഡല്‍ഹി കമ്മീഷണര്‍ പറഞ്ഞു.

നജീബിനെ കാണാതായ രാത്രിയില്‍ നജീബിനെ മര്‍ദിച്ച എബിവിപി പ്രവര്‍ത്തകരെ കഴിഞ്ഞദിവസം അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു.

നജീബിന്റെ മാതാവ് നല്‍കിയ പരാതിയിലാണ് ഡല്‍ഹി പൊലീസ് അന്വേഷണം നടത്തുന്നത്.

നജീബിനെ കാണാതായ സംഭവത്തില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ആഭ്യന്തരമന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടിയിരുന്നു. സംഭവത്തില്‍ തിങ്കളാഴ്ച വിശദമായ റിപ്പോര്‍ട്ട് കൈമാറണമെന്നാണ് രാഷ്ട്രപതി ആവശ്യപ്പെട്ടത്.

നജീബ് തിരോധാനത്തില്‍ പൊലീസും സര്‍വകലാശാല അധികൃതരും ഒത്ത് കളിക്കുകയാണെന്ന് ആരോപിച്ച് വിദ്യാര്‍ഥികളും പ്രതിഷേധം ശക്തമാക്കി

Top