ന്യൂഡല്‍ഹി:ആര്‍.ബി.ഐ പുതിയതായി പുറത്തിറക്കുന്ന 2,000 രൂപയുടെ നോട്ടുകളില്‍ നാനോ ചിപ്പ് ഘടിപ്പിച്ചിട്ടുണ്ടെന്ന പ്രചരണം തെറ്റാണെന്ന് സ്ഥിരീകരിച്ചു.
കള്ളപ്പണം നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ 1,000, 500 രൂപ നോട്ടുകള്‍ നിരോധിച്ചതിന് പിന്നാലെയാണ് ഇത്തരത്തില്‍ ദേശീയ മാധ്യമങ്ങളില്‍ ഉള്‍പ്പടെ വാര്‍ത്തകള്‍ പ്രചരിച്ചത്.
ഇതോടെ സോഷ്യല്‍ മീഡിയയിലും ഇതിന് വന്‍ പ്രചാരം ലഭിച്ചു. പുറത്തിറങ്ങാന്‍ പോകുന്ന 2,000 രൂപ നോട്ടിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമാണ്.
എന്‍ജിസി ടെക്‌നോളജി ഉള്‍ച്ചേര്‍ത്തതാണ് പുതിയ 2,000 രൂപ നോട്ടുകള്‍ എന്നതായിരുന്നു വാര്‍ത്ത. എന്‍ജിസി എന്നാല്‍ നാനോ ജിപിഎസ് ചിപ്പ്. ഇതൊരു സിഗ്‌നല്‍ പ്രതിഫലന സംവിധാനമാണ്.
എവിടെയാണു കറന്‍സി എന്ന് സര്‍ക്കാരിന് അറിയാന്‍ കഴിയും. 120 മീറ്റര്‍ ആഴത്തില്‍ കുഴിച്ചിട്ടാല്‍പോലും സിഗ്‌നല്‍ ലഭിക്കും. കറന്‍സിക്ക് കേടുവരുത്താതെ ഈ നാനോ ചിപ്പ് നീക്കാന്‍ പറ്റില്ല. ഉപഗ്രഹങ്ങള്‍ക്കുപോലും ഈ നോട്ടുകള്‍ നിരീക്ഷിക്കാനാവും. എവിടെയെങ്കിലും കൂടുതല്‍ കറന്‍സി ഒന്നിച്ച് ഇരിപ്പുണ്ടെന്നു കണ്ടാല്‍ ആ വിവരം ഉപയോഗിച്ചു തെരച്ചില്‍ നടത്താനാവും എന്നത് ഉള്‍പ്പടെയായിരുന്നു പ്രചരണം.