ന്യൂഡല്‍ഹി:500, 1000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ചതിലൂടെ രാജ്യത്ത് അപ്രഖ്യാപിത സാമ്പത്തിക അടിയന്തരാവസ്ഥയാണ് നിലനില്‍ക്കുന്നതെന്ന് ബിഎസ്പി അധ്യക്ഷ മായാവതി.
കള്ളപ്പണം തടയുകയാണ് ലക്ഷ്യമെങ്കില്‍ ഇപ്പോഴാണോ ഇത്തരമൊരു നടപടി സ്വീകരിക്കേണ്ടത്. സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍തന്നെ ഇതു നടപ്പിലാക്കാമായിരുന്നില്ലേ എന്നും അവര്‍ ആരാഞ്ഞു.
രാജ്യത്ത് കള്ളപ്പണം തടയാന്‍ വേണ്ടിയാണ് സര്‍ക്കാര്‍ 500, 1000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ചതെന്നു കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞിരുന്നു.അതിനെതിരെയായിരുന്ന മായാവതിയുടെ പ്രതികരണം.